പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വാഹനങ്ങള്‍ വീഴുന്നത് പതിവ്

0

അമ്പലവയല്‍ ടൗണില്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം പൈപ്പ് ഇടാനായി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ വീണു.ഇന്ന് രാവിലെയാണ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ വീണത്.അമ്പലവയല്‍ ചുള്ളിയോട് വടുവന്‍ചാല്‍ റോഡുകളില്‍ വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴികള്‍ അപകടകെണിയായി മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്ന് പരാതി.കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ മാസങ്ങള്‍ക്ക് മുന്‍പ് കുഴിച്ച കുഴിയില്‍ നിരവധി വാഹനങ്ങാളാണ് അപകടത്തില്‍ പെടുന്നത്.കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ ഒന്നര മാസം മുന്‍പാണ് ഇവിടെ കുഴിയെടുത്തത്.കുടിമൂടാത്തതിനാല്‍ ഇതില്‍ വെള്ളം കെട്ടി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. ബൈക്ക് യാത്രകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ അപകടത്തില്‍പെടുന്നത് പെടാനുള്ള സാധ്യത ഏറെയാണ്. അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള വാഹനങ്ങളടക്കം ഇതുവഴിയാണ് പോകുന്നത്. അമ്പലവയല്‍-വടുവന്‍ചാല്‍ ചുള്ളിയോട് റോഡുകളിലും ഇതേ സ്ഥിതിയാണ് പൈപ്പിട്ടഭാഗം മണ്ണിട്ട് മൂടിയെങ്കിലും മഴപെയ്തതോടെ മണ്ണൊലിച്ച് വലിയ കുഴികളായി. കാല്‍നടപോലും പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ അരികുചേര്‍ത്താല്‍ കുഴിയില്‍ വീഴും. കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്കും കുഴികള്‍ വലിയ ബുദ്ധിമുട്ടാണ്.ജില്ലയിലെ തന്നെ ഏറ്റവും വീതിയേറിയ റോഡുളള ടൗണാണ് അമ്പലവയല്‍. പക്ഷേ, പൈപ്പിടുന്നതിന് പലയിടത്തായി വെട്ടിപ്പൊളിച്ചതോടെ മിക്കയിടത്തും ഇത്തരത്തില്‍ കുഴിയായി മാറിയിട്ടുണ്ട്. എത്രയും വേഗം റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!