500 ലധികം ചാക്ക് മാലിന്യം ക്ലീന്‍ കേരളയ്ക്ക് കൈമാറി
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഹരിത സേന അംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് ക്ലീന്‍ കേരളയ്ക്ക് കൈമാറി.500 ലധികം ചാക്ക് മാലിന്യമാണ് ഇത്തരത്തില്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറിയത്.കഴിഞ്ഞ രണ്ട് മാസമായി കൊവിഡ് പശ്ചാതലത്തില്‍ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നില്ല. ക്ലീന്‍ കേരളയ്ക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് നല്‍കിയതിനാല്‍ രണ്ടാം ഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങുമെന്നും,മാലിന്യങ്ങള്‍ തരം തിരിച്ചായിരിക്കും വിടുകളില്‍ നിന്നും ശേഖരിക്കുകയെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് പറഞ്ഞു.