അമ്പലവയല്‍ മീനങ്ങാടി റോഡിലെ ആറാട്ടുപാറ ഭാഗത്ത് മാലിന്യം ചാക്കിലും മറ്റും നിറച്ച് വാഹനങ്ങളിലെത്തി വലിച്ചെറിയുന്നതായി പരാതി. ഗ്രാമപഞ്ചായത്ത് അധികൃതര്‍ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന് കുറവില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവിടെ തള്ളുന്നത്.മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും നടപടികള്‍ സ്വീകരിക്കണമെന്നാണ് ആറാട്ടുപാറ പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.റോഡിന്റെ താഴെ ഭാഗത്തുള്ള വീടുകളുടെ മുന്നിലേക്കും ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാണ്, ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നാന്‍ തെരുവുനായ്ക്കള്‍ എത്തുന്നത്, വളവുകളും കുത്തനെ ഇറക്കവുമുള്ള ഈ ഭാഗത്ത് ഇരുചകവാഹനയാത്രക്കാര്‍ക്ക് അപകട സാദ്ധ്യതയും കൂട്ടുന്നു.