ഓട്ടോറിക്ഷയില്‍ കഞ്ചാവും,നാടന്‍ ചാരായവും വെച്ച് ഉടമക്കെതിരെ പരാതി നല്‍കിയ പ്രതികള്‍ പിടിയില്‍.
ഈ മാസം 16ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി റെജികുമാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌പെഷല്‍ സ്‌ക്വാഡും കേണിച്ചിറ എസ് ഐ റോയിയും സംഘവും മൂഴിമല കൊട്ടമുരട്ടില്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 88 ഗ്രാം കഞ്ചാവും ഒന്നര ലിറ്റര്‍ നാടന്‍ ചാരായവും പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഉടമക്ക് ബന്ധമില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.ഓട്ടോറിക്ഷയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വെച്ചതായി വിവരം നല്‍കിയ വേലിയമ്പം മരകാവ് കൊട്ടമുരട്ടില്‍ ജിനീഷ് (31) ഓട്ടോറിക്ഷയില്‍ വെയ്ക്കാനുള്ള നാടന്‍ ചാരായം നല്‍കിയ ഭൂദാനം കുറിച്ചിപ്പറ്റ പുന്നപ്പള്ളയില്‍ സുരേഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഉടമയുമായി ജിനീഷിനുണ്ടായ വ്യക്തി വൈരാഗ്യമാണ് ഓട്ടോറിക്ഷയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വെക്കാനിടയാക്കിയത്.കേണിച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.സതീഷ് കുമാര്‍, എസ്.ഐ.പി.പി റോയി, ടി.കെ ഉമ്മര്‍, എ.എസ്.ഐ രമേഷ്, സി.പി ഒ മാരായ ശിഹാബ്, പ്രജീഷ്, കൃഷ്ണമോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.