വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

0

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞദിവസം തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. അടുത്ത മാസം രണ്ട് മുതല്‍ ആറ് വരെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം. നടപടിയില്ലെങ്കില്‍ 9 മുതല്‍ എല്ലാകടകളും തുറക്കുമെന്നും വ്യാപാരികള്‍.

അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനാവാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികള്‍ തയ്യാറെടുക്കുന്നത്.ഇതിനുമുന്നോടിയായ ആഗസ്റ്റ് രണ്ടിന് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ്ണ സമരം നടത്തും. തുടര്‍ന്ന് മൂന്നുമുതല്‍ ആറ് വരെ വിവിധ ജില്ലാഭാരവാഹികളും, യൂത്ത്, വനിതാ സംസ്ഥാനഭാരവാഹികളും സെക്രട്ടേറിയറ്റിനുമുന്നില്‍ റിലേ സമരം നടത്തും. ആഗ്സറ്റ് ആറിന് മുന്നേ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടില്ലങ്കില്‍ 9മുതല്‍ എല്ലാകടകളും തുറക്കാനുമാണ് വ്യാപാരി വ്യവസ്യാ ഏകോപനസമിതിയുടെ തീരുമാനം. കടകള്‍തുറക്കുന്നതിന്നെതിരെ നടപടിയുണ്ടായാല്‍ സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വില്‍ മരണം വരെ നിരാഹാര സമരമിരിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് സംസ്ഥാന് വൈസ് പ്രസിഡണ്ട് കെ കെ വാസുദേവന്‍ പറഞ്ഞു. കഴിഞ്ഞദിവസം തൃശൂരില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!