ജില്ലാ വിദ്യഭ്യാസ ഓഫീസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തി

0

വിവിധആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.യു ജില്ലാ വിദ്യഭ്യാസ ഓഫീസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തി.സമരം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.അബ്ദുള്‍ കരീം മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് കെ.പി ഷൗക്കുമാന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ, നോണ്‍ അപ്രൂവല്‍ ടീച്ചേര്‍സ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദലി എന്‍,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.ടി റിഷാദ് ,വൈസ് പ്രസിഡണ്ട്, എം യു ലത്തീഫ്, ഹഫീസുറഹ് മാന്‍, സി കെ നൗഫല്‍,ബത്തേരി ഉപജില്ലാ സെക്രട്ടറി നിസാമുദ്ധീന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക, അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക, കോവിഡ് ഡ്യൂട്ടിയില്‍ നിന്നും അധ്യാപകരെ വിടുതല്‍ ചെയ്യുക, ഓണ്‍ലൈന്‍ ഫഠനത്തിന് കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുക, കോണ്‍ട്രബ്യൂട്ടറി പെന്‍ഷനിലെ രാഷ്ട്രീയ ഒത്തുകളി അവസാനിപ്പിക്കുക, സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ ടെറ്റില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Leave A Reply

Your email address will not be published.

error: Content is protected !!