മുട്ടില്‍ മരംമുറി:പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

0

പ്രതികളായ റോജി അഗസ്റ്റിന്‍,ആന്റോ അഗസ്റ്റിന്‍,ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരുടെ വീട്ടില്‍ പോലീസ് ഇന്ന് പരിശോധന നടത്തി.മുട്ടില്‍ വാഴവറ്റയിലെ വീട്ടിലാണ് അന്വേഷണ സംഘത്തിലുള്ള ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.പ്രതികള്‍ ഒളിവിലെന്നും ഫോണ്‍ സ്വിച്ച് ഓഫാണെന്നും പോലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് പ്രതികള്‍ കടന്നതായി സൂചനയുണ്ട്.മറ്റ് ജില്ലകളിലും തെരച്ചില്‍ തുടങ്ങി.ഉടന്‍ പ്രതികളെ പിടികൂടുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!