കേരള വൈദ്യുതി മസ്ദൂര്‍ സംഘം ധര്‍ണ്ണ നടത്തി

0

സംസ്ഥാന സര്‍ക്കാരിന്റെയും കെ.എസ്.ഇ.ബി മാനേജ്‌മെന്റിന്റെയും തൊഴിലാളി വഞ്ചനയ്ക്കെതിരെ കേരള വൈദ്യുതി മസ്ദൂര്‍ സംഘം കല്‍പ്പറ്റ സര്‍ക്കിള്‍ ഓഫീസിന്് മുന്നില്‍ ധര്‍ണ്ണ നടത്തി. ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി ശ്രീഹരിദാസ് തയ്യില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.റെജി പുല്‍പ്പള്ളി സമരത്തില്‍ അധ്യക്ഷനായി. ഒ.എസ് സുരേഷ് ബാബു, കെ.വി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോഴിക്കോട്, കിഷോര്‍ പൊഴുതന, ഷൈജു പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു

സി.ഇ.എ പഴിചാരാതെ വര്‍ക്കര്‍ ലൈന്‍മാന്‍ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് ഉടനടി പ്രൊമോഷന്‍ നല്‍കുക, പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പെറ്റി കോണ്‍ട്രാക്ട് വര്‍ക്കര്‍മാര്‍ക്കും നിയമനം നല്‍കുക , ജീവനക്കാരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, കെഎസ്ഇബിയിലെ എല്ലാ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Leave A Reply

Your email address will not be published.

error: Content is protected !!