150 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാനന്തവാടി പിലാക്കാവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച ചാരായം വാറ്റാന്‍ പാകമാക്കിയ 150 ലിറ്റര്‍ വാഷ് സഹിതം പിലാക്കാവ് കുമാരമല ചങ്ങലാട്ട്‌കൊല്ലി രാജു (49) വിനെ അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
റെയ്ഡ്ല്‍ പ്രിവന്റീവ് ഓഫീസര്‍ ബാബുമൃദുല്‍ ഇ.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ.സി, അരുണ്‍ കൃഷ്ണന്‍ , ഹാഷിം. കെ , ജയ്‌മോന്‍ ഇഎസ്, ഡ്രൈവര്‍ റഹിം എം വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.