വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയില്‍ ഒളിമ്പിക് ദീപം തെളിയിച്ചു.
ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയില്‍ ഒളിമ്പിക് ദീപം തെളിയിച്ചു.ലോംഗ്ജമ്പ് മുന്‍ സംസ്ഥാന ജേതാവും വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപികയുമായ ഐപി ആലീസ് ഒളിമ്പിക് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ അദ്ധ്യക്ഷനായി. മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത ഫെന്‍സിങ്ങ് നാഷണല്‍ ചാമ്പ്യന്‍ രാഗിന്‍ മരിയ തോമസിനെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി എം.മണികണ്ഠന്‍,ടി.അസീസ്,പി,എ തോമസ്,മുഹമ്മദ് സദ്ദാം സി.ആര്‍,എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു