ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ധനസഹായപദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരമ്പരാഗത ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായപദ്ധതിയ്ക്ക് പിന്നോക്കവിഭാഗവികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 04936-267310 ,

അപേക്ഷഫോം വിതരണം തുടങ്ങി

നെന്മേനി ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗതാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷഫോറം വിതരണം തുടങ്ങി. അപേക്ഷകള്‍ അതത് പഞ്ചായത്ത് മെമ്പര്‍മാരെയാണ് തിരിച്ചേല്‍പ്പി ക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക്, പഞ്ചായത്ത് ഓഫീസിലോ വെബ്‌സൈറ്റിലോ ലഭ്യമാണ്.

സഹായ ഉപകരണങ്ങള്‍ക്ക് അപേക്ഷിക്കാം

രാഷ്ട്രീയ വയോശ്രീ യോജന ഉള്‍പ്പെടുത്തി 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരമാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളായ കണ്ണട, ശ്രവണ സഹായി, വീല്‍ചെയര്‍, വാക്കിങ്ങ് സ്റ്റിക്ക്, വാക്കര്‍, എല്‍ബോ ക്രച്ചസ്, കൃതിമ ദന്തനിര മുതലായവ ആവശ്യമുള്ളവര്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 205307, 9656849121

Leave A Reply

Your email address will not be published.

error: Content is protected !!