പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം:കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍

0

സംസ്ഥാനത്തെ മുഴുവന്‍ പ്രാദേശിക ലേഖകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ വയനാട് ജില്ല പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. പ്രാദേശിക ലേഖകരുടെ ദുരിതങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കെ.ജെ.യു. കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമസഭ സമ്മേളനത്തില്‍ ഇതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യോഗം അഭിപ്രായപ്പെട്ടു.യൂണിയന്‍ വയനാട് ജില്ലാ കണ്‍വീനറായി ബാബു നമ്പുടാകത്തെ തെരഞ്ഞെടുത്തു.കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ പ്രകാശന്‍ പയ്യന്നൂര്‍, ശ്രീനി ആലക്കോട്, ഇ.എം. ബാബു എന്നിവര്‍ സംസാരിച്ചു.ബാബു നമ്പുടാകം സ്വാഗതവും, എന്‍.എ.സതീഷ് നന്ദിയും പറഞ്ഞു. അഡ്‌ഹോക്ക് കമ്മറ്റി ഭാരവാഹികളായി ബാബു നമ്പുടാകം(കണ്‍വീനര്‍)-സുപ്രഭാതം(പുല്‍പ്പള്ളി),ജോയിന്റ് കണ്‍വീനര്‍മാര്‍-എന്‍.എ സതീഷ്- കേരള കൗമുദി (ബത്തേരി),ഷാജി പുളിക്കല്‍-മലയാള മനോരമ(പനമരം). ബാബു വടക്കേടത്ത് – മംഗളം ( പുല്‍പ്പള്ളി ), മോഹനന്‍ – ദേശാഭിമാനി ( ബത്തേരി ), സെയ്ഫുദ്ദീന്‍ മാടക്കര – മെട്രോ മലയാളം (ബത്തേരി ), സാജന്‍ മാത്യു- മലയാള മനോരമ (പുല്‍പ്പള്ളി ), ഗിരീഷ് – ജന്മഭൂമി (പുല്‍പ്പള്ളി),ജയരാജ് ബത്തേരി -മംഗളം ടെലിവിഷന്‍ ബ്യൂറോ ചീഫ് , വയനാട് വിഷന്‍ ബത്തേരി, ടി.എം. ജെയിംസ് ജനയുഗം (കല്‍പറ്റ) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു
24, 25 തീയതികളിലായി ജില്ലയിലെ മൂന്ന് എം.എല്‍.എമാരെയും ആദരിക്കാനും നിവേദനം നല്‍കാനും തീരുമാനിച്ചു. സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചശേഷം മേഖല കമ്മിറ്റികള്‍ രൂപീകരിക്കും. തുടര്‍ന്ന് വിപുലമായ ജില്ലാ സമ്മേളനം സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!