കെ.എല്‍.ആര്‍ അപേക്ഷകള്‍ കെട്ടികിടക്കുന്നു  അപേക്ഷകര്‍ ദുരിതത്തില്‍  

0

വൈത്തിരി,മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ലാന്റ് ബോര്‍ഡ് ഓഫീസുകളിലാണ് കെ.എല്‍.ആര്‍ (കേരള ഭൂപരിഷ്‌ക്കര) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്നായി സമര്‍പ്പിച്ച അപേക്ഷകള്‍ ഉള്ളത്. മാനന്തവാടി സബ് കലക്ടര്‍ ഓഫീസില്‍ (ആര്‍.ഡി.ഒ.) പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫീസില്‍ നൂറ്റി അമ്പതിലേറെ അപേക്ഷകളാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കെട്ടികിടക്കുന്നത്. പാവപ്പെട്ടവര്‍ക്കും ആദിവാസികളടക്കമുള്ളവര്‍ക്കും, കെ.എല്‍.ആര്‍.സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് ലഭ്യമാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

നേരത്തേ വില്ലേജ് ഓഫീസുകളില്‍ നിന്നാണ് കെ.എല്‍.ആര്‍.സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.എന്നാല്‍ വൈത്തിരി താലൂക്കിലെ പല ഇടങ്ങളിലും, തോട്ട ഭൂമികള്‍ മുറിച്ച് വില്‍ക്കുകയും, ഭൂമി തരം മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്ജില്ലാ ഭരണകൂടംതാലൂക്ക് ലാന്റ് ബോര്‍ഡ് ഓഫീസുകളില്‍ നിന്നും കെ.എല്‍.ആര്‍.സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ജില്ലയിലെ മൂന്ന് താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫീസുകളിലും, ആവശ്യത്തിന് പോലും ജീവനക്കാരില്ലാതിരിക്കുമ്പോഴാണ് കെ.എല്‍.ആര്‍.സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഉത്തരവാദിത്വവും കൂടി ഏല്‍പ്പിച്ചിരിക്കുന്നത്.കെ.എല്‍.ആര്‍.സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് വീടോ, കെട്ടിട മോനാര്‍മ്മിക്കാന്‍ കഴിയുന്നില്ല.അഞ്ച് സെന്റ് ഭൂമിയില്‍ പോലും വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെങ്കില്‍ അപേക്ഷയോടൊപ്പം കെ.എല്‍.ആര്‍.സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ശന നിബന്ധനകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!