അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മഞ്ജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. പോലീസ് അന്വേഷണം ഊര്‍ജ്ജിതം.ക്വാറി കുളത്തില്‍ ഇന്നലെ രാവിലെയാണ് മേപ്പാടി കുന്നംപറ്റ
സ്വദേശിയായ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത.്മൃതദേഹം കണ്ടെത്തിയത് മുതല്‍ ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടായിരുന്നു.ഇതേതുടര്‍ന്നാണ് മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ഇന്നലെ സമയം വൈകിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇതിനിടയില്‍ മഞ്ജു എങ്ങനെ മഞ്ഞപ്പാറയില്‍ എത്തി ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങിയ മഞ്ജു രണ്ടു ദിവസം എവിടെയായിരുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല ഫോണ്‍ നമ്പര്‍ ട്രൈസ് ചെയ്തുകൊണ്ടുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ ലേക്കാണ് പോലീസ് വിരല്‍ചൂണ്ടുന്നത്.