ദുരിതമായി സംസ്ഥാന പാതയിലെ ഗര്‍ത്തം

0

സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡില്‍ കോട്ടക്കുന്ന് ആയ്യൂര്‍വേദ ആശുപത്രിക്ക് സമീപമാണ് റോഡിന് നടുവില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി റോഡിലെ മണ്ണ് ഒഴുകിപോയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം. ഗര്‍ത്തം അടച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രണ്ടാഴ്ച മുന്‍പാണ് റോഡില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി ഗര്‍ത്തമുണ്ടായത്. എന്നാല്‍ ദിവസങ്ങള്‍ പിന്നി്ട്ടിട്ടും ഇത് നന്നാക്കി ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരി്ട്ടില്ല. ആയ്യൂര്‍വേദ ആശുപത്രിക്ക് പുറമെ കൃഷിഭവന്‍, വില്ലേജ് ഭവന്‍, അഗ്‌നരക്ഷാസേനാ വിഭാഗം, മിനിസിവില്‍ സ്റ്റേഷന്‍, ്മൃഗാശുപത്രി, ഡിപ്പോ, വ്യവ്യസായ പാര്‍ക്ക് തുടങ്ങിയ സ്ഥിതിചെയ്യുന്ന ഭാഗത്താണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇവിടെ ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ എ്ത്രയും പെട്ടന്ന ഗര്‍ത്തം അടച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!