നാടകൃത്ത് ഡി. പാണി മാസ്റ്ററുടെ സ്മരണാര്‍ത്ഥം നാടക പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര വെര്‍ച്വല്‍ കൂട്ടായ്മ ലോക നാടക വാര്‍ത്തകള്‍ അന്തര്‍ദേശീയ മലയാള ബാലനാടക രചനാ മത്സരം സംഘടിപ്പിക്കുന്നു.രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lnvmagazine.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +91 98470 96392, +973 3923 4535,+965 6604 1457 എന്നീ ഫോണ്‍ നമ്പറുകളില്‍ വാട്‌സാപ്പില്‍ മാത്രം ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
മത്സരത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം പാണി മാസ്റ്ററുടെ സഹോദരനും, പ്രശസ്തനാടകകൃത്തും, സംവിധായകനുമായ പ്രൊഫ: പി.ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.30 മിനിറ്റ് അവതരണ ദൈര്‍ഘ്യം വരുന്ന രചനകള്‍ ആയിരിക്കും മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക.പുസ്തക രൂപത്തിലോ മറ്റ് മാധ്യമ ങ്ങളിലോ പ്രസിദ്ധീകരിച്ചതൊ അവതരിപ്പിച്ചു കഴിഞ്ഞതൊ ആയ നാടക രചനകള്‍ അനുവദനീയമല്ല. രചനകള്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുന്നതൊ കുട്ടികള്‍ക്കായി മുതിര്‍ന്നവര്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുന്നതൊ ആയിരിക്കണം.ഒന്നാം സമ്മാനം നേടുന്ന രചനയ്ക്ക് 5001 രൂപയും പ്രശസ്തിപത്രവും, ഫലകവും നല്‍കുന്നതാണ്.