സ്റ്റഡി ടേബിള്‍ വിതരണം ചെയ്തു
വള്ളിയൂര്‍ക്കാവ് നെഹ്‌റുമെമ്മോറിയല്‍ യൂപി സ്‌ക്കൂളില്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി ടേബിള്‍ വിതരണം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ കെ പവനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല അമേച്വര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ രണ്ടാം സ്ഥാനം നേടിയ അഭിഷേക് എം നാരായണനെ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേശവനും സബ്ബ് ജില്ലാതല പത്രവായനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിനാദ് ഖാനെയും എ ഗ്രേഡ് നേടിയ വേദയെയും സ്‌ക്കുള്‍ മാനേജര്‍ കെ.നാരായണന്‍ നായരും ആദരിച്ചു. വനജാക്ഷി ടീച്ചര്‍ ചന്ദ്രന്‍, മഹേഷ് ബാബു പ്രശാന്ത് എന്‍.സി. ശ്യാമള എം.പി എന്നിവര്‍ സംസാരിച്ചു.