വള്ളിയൂര്‍ക്കാവ് ക്ഷേത്രം വക സ്ഥലത്ത് കൃഷിയിറക്കുന്നതിന് തുടക്കമായി
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം വക നാലര ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള വിത്തുപാകല്‍,പൂജാപുഷ്പ,ഔഷധ സസ്യ പൂങ്കാവനം ഒരുക്കല്‍,നക്ഷത്ര വനം നട്ടുപിടിപ്പിക്കല്‍ എന്നീ ചടങ്ങുകള്‍ സംഘടിപ്പിച്ചു.ഒ.ആര്‍.കേളു എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആര്‍.മുരളി എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രം അന്നപൂര്‍ണേശ്വരി ഹാളില്‍ ക ചടങ്ങ്മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം .ആര്‍. മുരളിയുടെ അവ അധ്യക്ഷതയില്‍ എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ .സി കെ രത്‌ന വല്ലി മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. ബോര്‍ഡ് മെമ്പര്‍ വി കേശവന്‍, വള്ളൂര്‍ രാമകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി വി ഗിരീഷ് കുമാര്‍,ക്ഷേത്രം മൂപ്പന്‍ കെ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി സ്വാഗതവും പാരമ്പര്യ ട്രസ്റ്റി ഇ.പി മോഹന്‍ദാസ് നന്ദിയും രേഖപ്പെടുത്തി.