ഇടനിലക്കാരുടെ ചൂഷണം: കോഴിക്കര്‍ഷകര്‍ സമരത്തിലേയ്ക്ക്

0

ജില്ലയിലെ കോഴി കര്‍ഷകരെ കുത്തക കമ്പനികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കര്‍ഷകര്‍ സമരത്തിലേയ്ക്ക്. ആദ്യപടിയായി വയനാട് ജില്ലാ കോഴിക്കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ (16)ന് ഉച്ചയ്ക്ക് 2ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പന്തം കൊളുത്തി ധര്‍ണ നടത്തും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും.

കാലങ്ങളായി കോഴി കര്‍ഷക മേഖലയില്‍ കുത്തക കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് തോന്നിയ വില നിശ്ചയിക്കുകയും കര്‍ഷകരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.കോഴി ഇറച്ചിക്ക് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ലഭിക്കുമ്പോഴും ഫാം നടത്തുന്ന കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.കോഴിക്കുഞ്ഞ്, തീറ്റ എന്നിവ ഉല്‍പാദിപ്പിക്കുന്ന അന്യ സംസ്ഥാന ലോബി ദിനംപ്രതി വില വര്‍ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ കടക്കെണിയിലേക്ക് തള്ളപ്പെടുന്നു.അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കോഴി ഇറക്കുമതി ചെയ്തു.വിപണനം നടത്തുന്ന ഇടനിലക്കാരെ നിയന്ത്രിക്കുന്നതിനും സംവിധാനങ്ങളില്ല.വയനാട്ടില്‍ ആയിരത്തോളം വരുന്ന കോഴി കര്‍ഷകരെ സംരക്ഷിക്കുന്നതിനു ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരും ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് കോഴി കര്‍ഷകരുടെനേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ഒരു കിലോ കോഴി ഉത്പാദനത്തിന് 90 മുതല്‍ 100 രൂപ വരെയാണ് ചിലവ് 1300 രൂപയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന ബ്രോയിലര്‍ കോഴി തീറ്റ
ഇന്ന് കര്‍ഷകര്‍ക്ക് കിട്ടുന്നത് 2050 രൂപയ്ക്കാണ്. ഇത്രയധികം വിലകയറ്റം ഉണ്ടായിട്ടും ഇതിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.കോഴിയിറച്ചിക്ക് അമിതവില ഈടാക്കുന്ന ഇടനിലക്കാര്‍ കര്‍ഷകരെയും ഗുണഭോക്താക്കളെയും ഒരുപോലെ ചൂഷണം ചെയ്യുകയാണ്. കോഴി തീറ്റയുടെ വിലക്കാന്‍ നടപടി സ്വീകരിക്കുക, കോഴി കര്‍ഷകര്‍ക്ക് സബ്‌സിഡി അനുവദിക്കുക, ഫാം വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്
സമരം

Leave A Reply

Your email address will not be published.

error: Content is protected !!