വെള്ളമുണ്ടയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു
വെള്ളമുണ്ടയില്‍ കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രി ഒ പി യില്‍ വരുന്ന മുഴുവന്‍ ആളുകളെയും. പരിശോധനയ്ക്ക് വിധേയമാക്കി ആരോഗ്യവകുപ്പ്. ഗ്രാമ പഞ്ചായത്തിലെ 20,21 വാര്‍ഡുകളിലാണ് രോഗികള്‍ ഇപ്പോള്‍ കൂടുതലായി ഉള്ളത്.87 പേരെ പരിശോധിച്ചതില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രോഗികളുമായ സമ്പര്‍ക്കത്തില്‍ ഉള്ളവരും ലക്ഷണങ്ങള്‍ ഉള്ളവരും പരിശോധനക്ക് വിധേയമാകണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് സയീദ് അറിയിച്ചു
്20, 21 വാര്‍ഡുകളില്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും, .പരിശോധനാ ക്യാമ്പിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ വര്‍ഗ്ഗീസ്, ജോണ്‍സന്‍ ജോസഫ്,ആര്‍ ബി എസ് കെ നേഴ്‌സ് അര്‍ജുനബോസ് എന്നിവര്‍ നേതൃത്വം നല്‍കി.