ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ലേലം

വയനാട് എക്‌സൈസ് ഡിവിഷനിലെ 65 വാഹനങ്ങള്‍ ജൂലൈ 28 ന് രാവിലെ11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ലേലം ചെയ്യും. ഫോണ്‍ 04936 248850

 

വയര്‍മാന്‍ ; പ്രയോഗിക പരീക്ഷ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് വയര്‍മാന്‍ പരീക്ഷ ആഗസ്റ്റ് 4, 5, 6 തീയതികളില്‍ നടക്കും. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന പരീക്ഷയില്‍ 2021 ജനുവരി 9 ന് നടത്തിയ വയര്‍മാന്‍ എഴുത്ത് പരീക്ഷ പാസായിട്ടുള്ളവര്‍ക്ക് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകാം. പരീക്ഷാര്‍ത്ഥികളില്‍ ആഗസ്റ്റ് 3 വരെ പ്രായോഗിക പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടാല്ലാത്തവര്‍ക്ക്് എഴുത്ത് പരീക്ഷയുടെ ഹാള്‍ടിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് ഹാള്‍ടിക്കറ്റിനുള്ള അപേക്ഷ എന്നിവ സഹിതം ജൂലൈ 3 ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരായി ഡ്യൂപ്ലിക്കേറ്റ് ഹാള്‍ ടിക്കറ്റ് കൈപറ്റാം. മുന്‍പ് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേകം ഹാള്‍ ടിക്കറ്റ് അയക്കുന്നതല്ല. പ്രയോഗിക പരിക്ഷയ്ക്ക് യോഗ്യരായവരില്‍ കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാകാന്‍ പാടില്ല. ഫോണ്‍ : 04936 295004

അക്രഡിറ്റഡ് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു

നെന്മേനി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂലൈ 22 ന് വൈകീട്ട്് 4 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 23 ന് 11 മണിയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും്. യോഗ്യത : സിവില്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍
മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി,തദ്ദേശ സ്വയംഭരണ , സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം
അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ ,സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം പഞ്ചായത്തില്‍ സ്ഥിര താമസക്കാരായവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!