പ്രതിഷേധ സമരം ആരംഭിക്കും ;സി പി എം
മാനന്തവാടി നഗരസഭ ഭരണ സമിതിയുടെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും, സ്വജനപക്ഷപാതത്തിനും എതിരെ ജുലൈ 16 മുതല്‍ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് സി പി എം ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു വാര്‍ത്താ സമ്മേളനത്തില്‍ എം റെജീഷ്, പി ടി ബിജു, എം സോമന്‍, പി വി സുരേന്ദ്രന്‍, കെ ടി വിനു, അബ്ദുള്‍ ആസിഫ് എന്നിവര്‍ പങ്കെടുത്തു. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് കൊണ്ടാണ് ഭരണസമിതി പെരുമാറുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.ധനകാര്യ കമ്മീഷന്‍ അനുവദിച്ച 4.27 കോടി രൂപ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹരിത കര്‍മമ സേന വീട് വീടാന്തരം കയറി ശേഖരിച്ച് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പാഴ്വവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കൗണ്‍സിലര്‍ രാജിവെക്കണം. ചൂട്ടക്കടവിലെ റവന്യു ഭൂമിയിലെ വനം വകുപ്പിന്റ് സംരക്ഷിത വിഭാഗത്തില്‍പ്പെട്ട മരം നിയമങ്ങള്‍ പാലിക്കാതെ മുറിച്ച് മാറ്റിയ കൗണ്‍സിലര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം, സി ഡി എസ് ചെയര്‍പേഴ്‌സന്റ് ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴ്‌സനെതിരെ ഭരണ വിഭാഗം സമരാഭാസം നടത്തി വരികയാണ്.