ജില്ലയിലെ പന്നികര്‍ഷകര്‍ക്ക് ഇരുട്ടടിയായി റെന്ററിംഗ് പ്ലാന്റും

0

ജില്ലയിലെ റെന്ററിംഗ് പ്ലാന്റിന് അനുകൂലമായ കരട് നിയമത്തിനെതിരെ നാളെ കലക്ട്രേറ്റിന് മുമ്പില്‍ സമരം നടത്തുമെന്ന് ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ കടുത്ത പ്രതിസന്ധി കാലഘട്ടത്തില്‍ പന്നി കര്‍ഷക കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്‍മാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.ഈ നിയമം പിന്‍വലിക്കുന്നതുവരെ ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ലൈഫ്‌സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വയനാട് ജില്ലയില്‍ ഇരുന്നൂറിലധികം പന്നി കര്‍ഷകരാണ് നിലവിലുള്ളത്. കോവിഡ് ബാധയെ തുടര്‍ന്ന് ഹോട്ടലുകളും മികച്ച ഭക്ഷണം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങളും അടച്ചതോടെ ദുരത്തിലായിരുന്നു പന്നികര്‍ഷകര്‍. ഈ സമയം ചിക്കന്‍ വേസ്റ്റ് തീറ്റയായി നല്‍കിയാണ് ഈ മേഖല നിലനിര്‍ത്തിയത്. യാതൊരു നിയന്ത്രണങ്ങളും നിലവിലില്ലാത്ത അന്യ സംസ്ഥാനങ്ങളില്‍ നിന്ന് യദേഷ്ടം പന്നികള്‍ ഇറക്കു മതി ചെയ്യുന്ന കേരളത്തില്‍ റെഡി മെയ്ഡ് തീറ്റ വാങ്ങി നല്‍കി അന്യസംസ്ഥാന ലോബികളോട് മത്സരിച്ച് പന്നി വളര്‍ത്തല്‍ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കുകയെന്നത് ആത്മഹത്യാപരമായിരിക്കുകയാണ്. ഈ കടുത്ത പ്രതിസന്ധി കാലഘട്ടത്തില്‍ പന്നി കര്‍ഷക കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്‍മാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ചിക്കന്‍ വേസ്റ്റ് പന്നികള്‍ക്ക് തീറ്റയായി നല്‍കാന്‍ പാടില്ലെന്ന ഉത്തരവുമായി ജില്ലാ ഭരണകൂടവും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും രംഗത്ത് വന്നിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!