എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

0

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയശരാശരി. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. പരീക്ഷ ഫലം വൈകിട്ട് മൂന്ന് മണി മുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും. ഏറ്റവും കൂടുതല്‍ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂര്‍ (99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടുമാണ് (98.13).

വൈകുന്നേരം മൂന്നു മണിമുതല്‍ ഫലം വൈബ് സൈറ്റില്‍ ലഭ്യമാകും. ഇത്തവണ വിജയശതമാനം ഉയര്‍ന്നു. 1,21,318 പേര്‍ എല്ലാം വിഷയത്തിലും എ പ്ലസ് നേടി കഴിഞ്ഞ വര്‍ഷം 41,906 പേര്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു

ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്.കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. പ്രത്യേക സാഹചര്യത്തില്‍ കുട്ടികള്‍ക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പില്‍ അവലംബിച്ചിരുന്നത്. 40 മുതല്‍ 60 ശതമാനം വരെ ഫോക്കസ് ഏരിയ നല്‍കി. ചോദ്യങ്ങളില്‍ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാല്‍ മതിയായിരുന്നു. ഉത്തരങ്ങളില്‍ മികച്ചവയ്ക്ക് മാര്‍ക്ക് നല്‍കുമെന്ന വ്യവസ്ഥയും മൂല്യനിര്‍ണയത്തില്‍ പാലിച്ചു. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകള്‍ പൂര്‍ത്തീകരിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായതിനാല്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.

എസ്.എസ്.എല്‍.സി ഫലം അറിയാന്‍

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.

എസ്എസ്എല്‍സി (എച്ച്ഐ): http://sslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി (എച്ച്ഐ): http:/thslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി: http://thslcexam.kerala.gov.in
എഎച്ച്എസ്എല്‍സി: http://ahslcexam.kerala.gov.in
‘സഫലം 2021’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം

Leave A Reply

Your email address will not be published.

error: Content is protected !!