അതിരാവിലെ ആര്‍ക്കും വരാം അതിര്‍ത്തിയില്‍ പരിശോധനയില്ല

0

ഇതരസംസ്ഥാനത്തുനിന്നെത്തുന്നവര്‍ പരിശോധന ഇല്ലാതെ അതിര്‍ത്തി കടക്കുന്നു. ദേശീയപാത 766വഴി അതിരാവിലെ എത്തുന്നവരാണ് അതിര്‍ത്തിയില്‍ പരിശോധന കൂടാതെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ഇന്ന് രാവിലെ നേപ്പാളില്‍ നിന്ന് 26പേരാണ് പരിശോധനയൊന്നും കൂടാതെ അതിര്‍ത്തികടന്നത്.സംസ്ഥാന അതിര്‍ത്തി മൂലഹള്ളയില്‍ പരിശോധനയില്‍ ഉണ്ടാവുന്ന വീഴ്ച കാരണം നിരവധി പേരാണ് പരിശോധനയൊന്നും കൂടാതെ അതിര്‍ത്തി കടക്കുന്നത്.

ഇന്ന് രാവിലെ ഇത്തരത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 26 അംഗ സംഘമാണ് പരിശോധനയൊന്നും കൂടാതെ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. ഇവര്‍ നേപ്പാളില്‍ നിന്നും കല്‍പ്പറ്റയിലേക്ക് തൊഴിലിനായി എത്തിയതെന്നാണ് അറിയുന്നത്. രാവിലെ ടൂറിസ്റ്റ് വാഹനത്തില്‍ എത്തിയ സംഘം പൊന്‍കുഴിയില്‍ ഇറങ്ങി പിന്നീട് മൈസൂര്- കോഴിക്കോട് കര്‍ണാടക ആര്‍ ടിസിയില്‍ കയറി കല്‍പ്പറ്റഭാഗത്തേക്ക് യാത്ര തുടരുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂലഹള്ളയില്‍ കൊവിഡ് പരിശോധന കേന്ദ്രമുണ്ടങ്കിലും രാത്രി യാത്ര നിരോധന നിലനില്‍ക്കുന്ന ദേശീയപാതയില്‍ വൈകിട്ട് ആറയ്ക്കുശേഷവും, രാവിലെ പാത തുറക്കുന്ന ആറ് മണിസമയത്തും പരിശോധയ്ക്ക് അധികൃതര്‍ ഇല്ലാത്തതാണ് യാത്രക്കാര്‍ ഈ സമയത്ത് കടന്നുവരാന്‍ കാരണമെന്നാണ് ആരോപണം. ഇതരസംസ്ഥാനത്തുനിന്നും ജില്ലയിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നഗറ്റീവ് ഫലം നിര്‍ബന്ദമാണ്. നെഗറ്റീവ് ഫലമില്ലാതെ എത്തുന്നവരെ പ്രവേശനാനുമതിയില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ പരിശോധനയൊന്നും ഇല്ലാതെ ആളുകള്‍ വൈകിട്ടും രാവിലെയും അതിര്‍ത്തികടന്നെത്തുന്നത്. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഉണ്ടാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!