മാനന്തവാടി നഗരസഭ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി
മാനന്തവാടി നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മുന്‍കൈ എടുത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തു. നഗരസഭ പരിധിയിലെ പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിജിറ്റല്‍ പഠനത്തിന് വേണ്ടി സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കിയത്.ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഫോണ്‍ വിതരണം ചെയ്തു.പി.വി.എസ് മൂസ അദ്ധ്യക്ഷനായി. മാര്‍ഗ്ഗരറ്റ് തോമസ്, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, പി.വി.ജോര്‍ജ്,വിപിന്‍ വേണുഗോപാല്‍, ജേക്കബ് സെബാസ്റ്റ്യന്‍, ലേഖ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.