കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചിവില്‍പ്പന നടത്തുന്ന സംഘാഗങ്ങളില്‍ പ്രമുഖനെ വനം വകുപ്പ് പിടികൂടി. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കല്ലോണിക്കുന്ന് ഭാഗത്ത് പുള്ളിമാനിനെ വോട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തികൊണ്ടുപോയ സംഘത്തിലെ ടൈറ്റസ് ജോര്‍ജിനെയാണ് ചെതലയം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ ജോസും സംഘവും പാലക്കാട് മുണ്ടൂരില്‍ പിടികൂടിയത്.ഇയാളുടെ വീട്ടില്‍ നിന്നും പുള്ളിമാനിന്റെ പാകം ചെയ്ത ഇറച്ചി കണ്ടെടുത്തു.സംഘത്തില്‍ ഉള്‍പ്പെട്ട ഇരുളം സ്വദേശികളായ 5 പ്രതികള്‍ ഒളിവിലാണ്.
സംഘത്തിലെ മറ്റുള്ളവരെ നേരത്തെ പിടികൂടിയിരുന്നു.ഇരുളം,മുണ്ടൂര്‍ നെന്‍മാറ, നെല്ലിയാമ്പതി ഭാഗങ്ങളിലായി മൃഗവേട്ട നടത്തിയതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.സംഘത്തില്‍ ഉള്‍പ്പെട്ട ഇരുളം സ്വദേശികളായ 5 പ്രതികള്‍ ഒളിവിലാണ്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ചെതലയം റെഞ്ച് ഓഫീസര്‍ കെ.ജെ ജോസ് പറഞ്ഞു. പരിശോധന സംഘത്തില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി കെവി ആനന്ദന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഫര്‍ഷാദ്, ടികെ ജോസ്, ആന്റണി, രാജേഷ് തുങ്ങിയവര്‍ പങ്കെടുത്തു.അറസ്റ്റ് ചെയ്ത പ്രതിയെ ബത്തേരി കോടതി മുന്‍പാകെ ഹാജരാക്കി.