ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പള്‍സ് എമര്‍ജന്‍സി ടീം യൂണിറ്റിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (ഇആര്‍ടി ) അംഗങ്ങള്‍ക്ക് ഒന്നാം ഘട്ട ഫിറ്റ്‌നസ് പരിശീലനം ആരംഭിച്ചു.കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് കായിക പരിശീലനം നല്‍കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് 20 പേരടങ്ങിയ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ ഓണ്‍ലൈനായും ക്ലാസുകള്‍ നല്‍കും. ഡെപ്യൂട്ടി കളക്ടര്‍ അജീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം സെര്‍ച്ച് & റെസ്‌ക്യു ടീം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യവുമായാണ് പള്‍സ് എമര്‍ജന്‍സി ടീം കേരള പരിശീലനത്തിനായി വേദികളൊരുക്കുന്നത്.
സ്റ്റേറ്റ് പ്രസിഡന്റ് അഹമ്മദ് ബഷീര്‍, സെക്രട്ടറി സലീം കല്‍പ്പറ്റ, ട്രഷററും ട്രെയിനറുമായ ആനന്ദന്‍ പാലപ്പറ്റ , പിആര്‍ഒ ഷെരീഫ് മീനങ്ങാടി എന്നിവരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്