ക്വാറന്റൈന്‍ ലംഘനം യുവാവിനെതിരെ കേസെടുത്തു
തൊണ്ടര്‍നാട് പുതുശ്ശേരി പുതുമനവീട്ടില്‍ അജിത്ത് (28)നെതിരെയാണ് തൊണ്ടര്‍നാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഒന്നാം തീയതി കോവിഡ് പോസിറ്റീവ് ആയി ക്വോറന്റൈനില്‍ കഴിയുകയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം കുടകിലേക്ക് പോയതായി പോലീസ് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കേസെടുത്തത്.