മുള്ളന്‍കൊല്ലിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്

0

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി.വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന പരിശോധനയും ആരംഭിച്ചു. വരും ദിവസങ്ങളില്‍ പരിശോധശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഒരാഴ്ച്ചിക്കിടെ മുള്ളന്‍കൊല്ലി മേഖലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് .അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പുല്‍പ്പള്ളി സിഐ ഷൈജു പറഞ്ഞു. കബനി പുഴ കടന്ന് ബൈരക്കുപ്പയിലേക്ക് മദ്യം വാങ്ങാന്‍ പോകുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മേഖലയില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!