സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആയി എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ച് കേന്ദ്രസംഘം നിര്‍ദ്ദേശം നല്‍കിയേക്കും.
ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.നിലവില്‍ 15 പേര്‍ക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.