ഹരിത കര്‍മ്മ സേന പ്രതിഷേധ സമരം സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭ ഭരണ സമിതി ഹരിത കര്‍മ്മ സേന അംഗങ്ങളോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെയും ,അംഗങ്ങള്‍ വില്‍പ്പനക്കായി ശേഖരിച്ച് വച്ചിരുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കടത്തികൊണ്ട് പോയവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹരിത കര്‍മ്മ സേന നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് അബ്ദുള്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന പ്രസിഡണ്ട് ബിന്‍സി അധ്യക്ഷത വഹിച്ചു. വിപിന്‍ വേണുഗോപാല്‍, സീമന്തിനി സുരേഷ്, അസ്മാബി എന്നിവര്‍ സംസാരിച്ചു