മോഷണശ്രമങ്ങള്‍ പതിവാകുന്നു

0

പനമരത്തും പരിസര പ്രദേശങ്ങളിലും മോഷണശ്രമങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ 5 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ ചെറുകാട്ടൂരിലാണ് ഒറ്റപ്പെട്ട വീട് കേന്ദ്രീകരിച്ച് മോഷണശ്രമം നടന്നത്.മോഷണശ്രമത്തിനു മുന്നോടിയായി പരിസരങ്ങളെ കുറിച്ച് നീരിക്ഷിച്ചതിന് ശേഷമാണ് ഒറ്റയായും ഇരട്ടയായും പ്രതികള്‍ എത്തുന്നത്.ഇരുചക്രവാഹനങ്ങളിലാണ് മോഷ്ടാക്കള്‍ വീടുകളിലെത്തുന്നത്.

അധികവും ഓറ്റപ്പെട്ട വീട് കേന്ദ്രീകരിച്ചാണ് മോഷണത്തിനുള്ള അവസരം കണ്ടെത്തുന്നത്.മോഷണശ്രമത്തിനിടെ എതിര്‍ വീട്ടുകാരെ വകവരുത്തുവാനും ഇത്തരക്കാര്‍ തയ്യാറാകുന്നു.കഴിഞ്ഞയാഴ്ച നെല്ലിയമ്പത്ത് ഒരു വീട്ടില്‍ നിന്നും പണവും ആധാര്‍ കാര്‍ഡുകളും നഷ്ടപ്പെട്ടു, ചെറുകാട്ടൂരില്‍ നിന്നും 7000 രൂപ വിലവരുന്ന സൈക്കിള്‍ നഷ്ടപ്പെട്ടു.ഇത്തരത്തില്‍ ചെറുതും വലതുമായ നിരവധി മോഷണങ്ങള്‍ നടന്ന് വരുന്നതായി നാട്ടുകാര്‍ പറയുന്നു.ലോക്ഡൗണ്‍ ആയതോടെയാണ് മോഷണ പരമ്പര നടക്കുന്നത്. ജനങ്ങളും പരിഭ്രാന്തിയിലാണ.്‌പോലീസ് നിരീക്ഷണം ശക്തമാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!