വായനാ പക്ഷാചരണവും,പുസ്തക ചര്‍ച്ചയും ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു
മൊതക്കര പ്രതിഭാ ഗ്രന്ഥാലയം വായനാ പക്ഷാചരണവും, പുസ്തക ചര്‍ച്ചയും ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു.രഞ്ജിത്ത് മാനിയില്‍ അധ്യക്ഷതവഹിച്ചു.എം മുകുന്ദന്റെ രാവും പകലും എന്ന നോവല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സി.എം പ്രദ്യുന്‍ പരിചയപ്പെടുത്തി. അരുണ്‍കുമാര്‍, എന്‍കെ മോഹനന്‍ മാസ്റ്റര്‍ കെ ആര്‍ രാജേഷ് മാഷ് ,സുജിത ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.ടി സുഗതന്‍ മാസ്റ്റര്‍ മോഡറേറ്റര്‍ ആയി.