പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു
കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌ക്കരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്സ്) മാനന്തവാടി ഡിപ്പോയില്‍ തൊഴിലാളികളില്‍ നിന്നും ശേഖരിച്ച ഒപ്പ് സിഎംഡിയ്ക്ക് അയക്കുന്നതിനോടനുന്ധിച്ച് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. യോഗം കെഎസ്ടിഇഎസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായര്‍ ഉദ്ഘാടനം ചെയ്തു.ടി.വി.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സി.എ.സനില്‍ കുമാര്‍, കെ.ജി.വിജയന്‍, സുരേഷ്.എം.ആര്‍, രമേശന്‍, കെ.വിജയാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
കല്‍പ്പറ്റ ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ കെ.പി.വിജയന്‍, എം.കെ.സജീവന്‍, വി.കെ.രാജനും ബത്തേരി ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സി.കെ.പ്രദീപ്, സി.ഹരീഷ് കുമാര്‍, കെ.എസ്.ഷിബിമോന്‍, വി.കെ.വിനുമോന്‍ തുടങ്ങിയവരുംപ്രസംഗിച്ചു.