കല്‍പ്പറ്റയില്‍ പൊതു ഗതാഗതം അനുവദിക്കില്ല   ഡോ.അര്‍വിന്ദ് സുകുമാര്‍ 

0

കോവിഡ്  വ്യാപനം തടയുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കനുസരിച്ച്  സി കാറ്റഗറി പ്രദേശങ്ങളില്‍പ്പെട്ട കല്‍പ്പറ്റ നഗരസഭ പരിധിയില്‍ പൊതുഗതാഗതം അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.കല്‍പ്പറ്റ ടൗണില്‍ അനാവശ്യമായി വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്കെതിരെ,വാഹനങ്ങള്‍ പിടിച്ചെടക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.

അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി മാത്രം ആളുകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.കല്‍പ്പറ്റ ടൗണില്‍ അനാവശ്യമായി വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്കെതിരെ വാഹനങ്ങള്‍ പിടിച്ചെടക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. നിര്‍ദ്ദേശ ലംഘക്കര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ ശക്തമായ പോലീസ് പരിശോധന നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജനം പൂര്‍ണമായും സഹക്കാരികണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.ടിപിആര്‍ 12 നും 18 നും ഇടയിളുള്ള പ്രദേശമാണ് കല്‍പ്പറ്റ നഗരസഭ. ടിപിആര്‍ 12 നും 18 നും ഇടയിളുള്ള പ്രദേശമാണ് കല്‍പ്പറ്റ നഗരസഭ.

Leave A Reply

Your email address will not be published.

error: Content is protected !!