സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജി ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഡ്രഗ്സ് ആന്റ് കെമിക് അസോസിയേഷന് ബത്തേരി ഏരിയകമ്മറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്കുന്നതിന്നായി ടാബുകള്‍ നഗരസഭ അധികൃതരെ ഏല്‍പ്പിച്ചു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന് ഏരിയ കമ്മറ്റി കണ്‍വീനര്‍ സമദ്, നഗരസഭ ചെയര്മാന് ടി കെ രമേശന് ടാബുകള്‍ കൈമാറി.അസോസിയേഷന് ഭാരവാഹികളായ തോമസ്, റെജി, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭിയിലെ നാല് വിദ്യാര്‍ഥികള്‍ക്ക് നല്കുന്നതിന്നായി ടാബുകള്‍ അസോസിയേഷന് എത്തിച്ചുനല്‍കിയത്. ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് അധ്യക്ഷനായി. ജനപ്രതിനിധികളായ കെ റഷീദ്, ഷാമില ജുനൈസ്, ജംഷീര്‍ അലി, അബ്ദുല്‍ അസീസ് മാടാല, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, മുനിസപ്പല്‍ എജ്യൂക്കേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി എ അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.