വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍നെറ്റ് കഫേ ഉടമ അറസ്റ്റില്‍

0

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ഇന്റര്‍നെറ്റ് കഫേ ഉടമ അറസ്റ്റില്‍.മാനന്തവാടി വ്യു ടവറിലെ ഡോട്ട് കോം ഇന്റര്‍നെറ്റ് കഫേ നടത്തിപ്പുകാരന്‍ അഞ്ചാം മൈല്‍ സ്വദേശി കണക്കശ്ശേരി കെ.റിയാസിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.രണ്ടായിരത്തിനടുത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയതായാണ് വിവരം.ഒരു ആര്‍ടിപിസിആര്‍ റിസല്‍റ്റിന് 200 രൂപ തോതിലാണ് വാങ്ങിയത്.

വയനാട് എസ് പി അരവിന്ദ് സുകുമാരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍  നിര്‍മ്മിച്ച് നല്‍കിയത്.ഒരു ആര്‍ടിപിസിആര്‍ റിസല്‍റ്റിന് 200 രൂപ തോതിലാണ് വാങ്ങിയത്.ഇത്തരത്തില്‍ രണ്ടായിരത്തിനടുത്ത് പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയതായാണ് വിവരം.സര്‍ട്ടിഫിക്കറ്റില്‍ ബാര്‍കോഡ് അടക്കം  നിര്‍മ്മിച്ചാണ്  ഇവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.എസ്ഐ എം.രവീന്ദ്രന്‍. എഎസ്ഐമാരായ ഐ കെ മോഹന്‍ദാസ്,എ.നൗഷാദ് , കെ മോഹന്‍ദാസ്, സിവില്‍ പോലീസ് ഓഫീസര്‍ കെ.ജെ ജിന്‍സ്,ജില്ലാ ആശുപത്രി ജെഎച്ച്ഐ എം.പി നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് റിയാസിനെ അറസ്റ്റ് ചെയ്തത്. കമ്പ്യൂട്ടറും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!