റോഡ് ഉപരോധിക്കുന്നു

0

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റോഡ് ഉപരോധിക്കുന്നു. മുന്‍മന്ത്രിയും എഐസിസി അംഗവുമായ പി.കെ ജയലക്ഷ്മി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

മോദി സര്‍ക്കാരിന്റെ നയത്തിന്റെ പിന്‍തുടരുകയാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ നയമെന്നും പി.കെ.ജയലക്ഷ്മി കുറ്റപെടുത്തി. റാഫേല്‍ അഴിമതി പ്രധാനമന്ത്രി രാജിവെക്കണമെന്നും, പെടോള്‍, ഡീസല്‍ പാചക വാതക നിത്യോപയോഗ വില വര്‍ദ്ധനവിനെതിരെയും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.അംഗം അഡ്വ്: എന്‍.കെ.വര്‍ഗ്ഗീസ്, എക്കണ്ടി മൊയ്തൂട്ടി, അഡ്വ:ഗ്ലാഡീസ് ചെറിയാന്‍, മാര്‍ഗ്രരറ്റ് തോമസ്, ജി.വിജയമ്മ, എം.ജി.ബിജു, ഡോ.ലീലാമ്മ, എലിസബത്ത്, ശാന്താകുമാരി, ലിസ്സി തോമസ്, ലിസ്സി സാബു, തങ്കമ്മ യേശുദാസ് ,ഉഷ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!