കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. യോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെയും ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ ജൈവവൈവിധ്യ മാനേജ്‌മെന്റ്, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നിവയ്ക്കു യോഗം ഊന്നല്‍ നല്‍കി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം. സെയ്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ഉസ്മാന്‍ ഉപ്പി, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.സി മജീദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുണ്‍, അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ പോള്‍ വര്‍ഗീസ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.