യുഡിഎഫ് ധര്‍ണ്ണ സമരം നടത്തി
2015-20 കാലയളവില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഹോം കെയറുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തികളും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളാട് പിഎച്ച്‌സിക്ക് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി എം.ജി.ബിജു ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയര്‍മാന്‍ കുന്നോത്ത് ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.ജോസ് പാറക്കല്‍, എം ജി ബാബു,ജോസ് കൈനിക്കുന്നേല്‍,അസീസ് വാളാട്, ഇബ്രാഹിം.പി.സി, കമറുന്നിസ,സുരേഷ് പാലോട്ട്, ടി കെ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.