വീടും കടമുറിയും നിര്‍മ്മിച്ച് നല്‍കി

0

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സമാഹരിച്ച തുക ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഓണ്‍ലൈനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്‌സത്ത് നിര്‍വ്വഹിച്ചു.വൈ: പ്രസിഡണ്ട് കെ ഷമീര്‍ അദ്ധ്യക്ഷനായിരുന്നു.പത്തൊമ്പതാം വാര്‍ഡില്‍ അമ്പലക്കുന്നില്‍ അരക്ക് താഴെ തളര്‍ന്ന സുരേഷിനും പറക്കമുറ്റാത്ത നാല് മക്കളും അടങ്ങിയ കുടുംബത്തിനാണ് ഈ സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കിയത്.607 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീടും കടമുറിയുമാണ് നിര്‍മ്മിച്ച് നല്‍കിയത്. കടമുറിയുടെ നിര്‍മ്മാണത്തിന് അമ്പലവയല്‍ ടൗണ്‍ ടീം വാട്‌സാപ്പ് കൂട്ടായ്മയുടെ സഹായവും ലഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!