തിരക്ക് കൂട്ടി മന്ദംകൊല്ലി ബീവറേജസ് ഔട്ട്‌ലെറ്റ്

0

 

സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലി ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യംവാങ്ങാനെത്തിയവരുടെ വന്‍തിരക്ക്.സമീപ ടൗണുകളിലെ ഔട്ട് ലെറ്റുകള്‍ അടച്ചതും ബാറുകളില്‍ മദ്യവില്‍പ്പന ഇല്ലാത്തതുമാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. അതേസമയം വ്യാപാര മേഖലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോള്‍ മദ്യവില്പന ശാലകളില്‍ ഈ നിയന്ത്രണങ്ങള്‍ പേരിനുമാത്രമാകുന്നുവെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

അമ്പലവയല്‍, പുല്‍പ്പള്ളി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചതും,ബാറുകളില്‍ വിദേശ മദ്യവില്‍പ്പന ഇല്ലാത്തതുമാണ് സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലി ബീവറേജിനുമുന്നില്‍ ഇന്ന് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്. മദ്യംവാങ്ങാനെത്തിയവരുടെ നീണ്ടനിരയാണ് രാവിലെ മുതല്‍ ഇന്നനുഭവപ്പെട്ടത്.ശനി, ഞായര്‍ ദിവസങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്്. അതേസമയം വ്യാപാരമേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോള്‍ മദ്യവില്‍പ്പന ശാലയില്‍ ഈ നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്്. കൃത്യമായി മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് മദ്യം വാങ്ങാനെത്തുന്നതെന്നും പ്രദേശവാസികളില്‍ നിന്നടക്കം പരാതികള്‍ ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!