ലാപ്‌ടോപ്പ് വിതരണം ചെയ്തു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് പി.പി റനീഷ് നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് നസീമ പി.എ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനൂപ് പി.എസ്, ഹണി ജോസ്, വസന്ത ഇ.കെ എന്നിവര്‍ സംസാരിച്ചു.