തുരങ്കപാത ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് സിപിഐഎം പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ചുങ്കം ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബി ഹാരിസ് ഉദ്ഘാടനം ചെയ്തു.തുരങ്കപാത നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സിപിഐ എം കല്‍പ്പറ്റ ഏരിയാ കമ്മിറ്റിയാണ് 25 കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.
മലബാറിന്റെ തന്നെ വലിയ വികസന സാധ്യതയുള്ള തുരങ്കപാതക്കെതിരെ പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാടിനോട് കല്‍പ്പറ്റ എംഎല്‍എ ടി .സിദ്ദീഖ് യോജിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പി സൈനുദ്ദീന്‍ അധ്യക്ഷനായി, ബി വാവ, ഇ എ രാജപ്പന്‍, പിജി സതീഷ് എന്നിവര്‍ സംസാരിച്ചു.