കാട്ടാനയെ കണ്ട് വിരണ്ടോടിയ ബൈക്ക് യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
കാട്ടാനയെ കണ്ട് വിരണ്ടോടിയ ബൈക്ക് യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ബൈക് ഭാഗികമായി തകര്‍ന്നു.ഇന്നലെ രാത്രിയില്‍ കാട്ടിക്കുളം വെള്ളാംഞ്ചേരിയില്‍ വെച്ച് ജോലി കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുകയായിരുന്ന വെള്ളാരംകുന്നിലെ രാഹുല്‍വില്ലയില്‍ രാഹുല്‍ ബാബുവാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആനയുടെ മുന്നില്‍പ്പെട്ട രാഹുല്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാട്ടാന രാഹുലിന്റെ ബുള്ളറ്റ് ഭാഗികമായ് തകര്‍ത്തു. ആനയുടെ അലര്‍ച്ചകേട്ട് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളുംവനപാലകരും ഓടിയെത്തി ആനയെ തുരത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായ് വെള്ളാംഞ്ചേരി പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. വനം വകുപ്പ് പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.