മുന്‍സീറ്റിലെ എയര്‍ബാഗ്, കാലാവധി നീട്ടി സര്‍ക്കാര്‍

0

രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി 2021 ഏപ്രില്‍ ഒന്നുവരെ സമയവും നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി നീട്ടിയതായാണ് പുതിയ റിപ്പോര്‍ട്ട്. 2021ഡിസംബര്‍ 31വരെയാണ് തീയതി നീട്ടിയതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ഈ കാലവധി നീട്ടണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്(സിയാം) ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം പരിഗണിച്ചാണ് കേന്ദ്രം തീയതി നീട്ടിനല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കുന്നതിനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കുന്ന എല്ലാ പി.വി (പാസഞ്ചര്‍ വെഹിക്കിള്‍) കളിലും മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍ വേണമെന്നായിരുന്നു ഉത്തരവ്.

നിലവില്‍ നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞ വാഹനങ്ങളില്‍ അല്ല എയര്‍ബാഗ്? ഘടിപ്പിക്കേണ്ടതില്ല എന്നതിനാല്‍ വാഹന ഉടമകള്‍ പുതിയ തീരുമാനത്തില്‍ ആശങ്കപ്പെടേണ്ടതില്ല.ഒറ്റ എയര്‍ബാഗുമായി നിര്‍മാണം പൂര്‍ത്തിയായതും എന്നാല്‍ വില്‍ക്കാത്തതുമായ വാഹനങ്ങളിലാണ് ഇരട്ട എയര്‍ബാഗുകള്‍ വരുന്നത്.

നിലവില്‍ ഡ്രൈവര്‍ സീറ്റ് എയര്‍ബാഗ് മാത്രമേ വാഹനങ്ങളില്‍ നിര്‍ബന്ധമുള്ളൂ. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇരട്ട എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) സവിശേഷതകള്‍ക്ക് കീഴില്‍ എയര്‍ബാഗുകള്‍ക്ക് എഐഎസ് 145 മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മുന്‍ നിരയില്‍ ഇരട്ട എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്താത്ത എന്‍ട്രി ലെവല്‍ ഇന്ത്യന്‍ കാറുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം സഹായിക്കും.
റിലയന്‍സ്

Leave A Reply

Your email address will not be published.

error: Content is protected !!