വയോധിക കിണറ്റില്‍ വീണ് മരിച്ചു
എടവക കാക്കംഞ്ചേരി കുറ്റിതോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (89) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മറിയാമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം വൈകിട്ട് മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബൈറ്റ് സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തി. മക്കള്‍ ജോയി, തോമസ് (പരേതന്‍ ), പൗലോസ്, ബാബു, ആനി, കുഞ്ഞുമോള്‍ മരുമക്കള്‍: അമ്മിണി, ഷേര്‍ളി, കുഞ്ഞുമോള്‍, സാലി, ബോസ് മീനങ്ങാടി, തങ്കച്ചന്‍ (പരേതന്‍ ).