ക്വാറിക്കെതിരെയുള്ള സമരത്തെ ചെറുക്കുമെന്ന് തൊഴിലാളികള്‍

0

വെള്ളമുണ്ട നാരോക്കടവ് ക്വാറിക്കെതിരെ സമരവുമായി രംഗത്തെത്തിയത് കപട പരിസ്ഥിതി വാദികളെന്ന് തൊഴിലാളികള്‍.സമരം നടത്തുന്നവരില്‍ പലരും ക്വാറിയുടമയുടെ സൗജന്യങ്ങള്‍ പറ്റിയവരാണെന്നും ഇപ്പോള്‍ ക്വാറിക്കെതിരെ തിരിഞ്ഞതിന് പിന്നില്‍ സ്ഥാപിത ലക്ഷ്യങ്ങളാണെന്നും തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കഴിഞ്ഞ 20 വര്‍ഷമായി നാരോക്കടവില്‍ പ്രവര്‍ത്തിക്കുന്ന ശില ബ്രിക്സ് ആന്റ് ഗ്രാനൈറ്റില്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ആദിവാസികളുള്‍പ്പെടെയുള്ള പ്രദേശവാസികളാണ്. നൂറോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗമാണ് മലയോരസംരക്ഷണ സമിതിയെന്ന പേരില്‍ സംഘടനയുണ്ടാക്കി സമരത്തിനിറങ്ങിയവര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും നേരത്തെ ക്വാറിയില്‍ ജോലി ചെയ്തവരും ആനുകൂല്യങ്ങള്‍ കൈപറ്റി പിരിഞ്ഞു പോയവരുമാണ്. എല്ലാ രേഖകളുമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ഇവര്‍ രംഗത്ത് വന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണുള്ളത്. ഇവരുടെ ഭീഷണി നേരിടാന്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണ സമിതി രൂപീകരിച്ചതായും ഭാരവാഹികളായ മനോജ്കുമാര്‍ കെ, ജെയിംസ് പി.കെ, മോഹന്‍ദാസ് എ, പി.എന്‍ മനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!