ജല അതോറിറ്റി: ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ജൂണ്‍ 30 വരെ

0

കേരള ജല അതോറിറ്റി എല്ലാ വര്‍ഷവും ജനുവരി 31 വരെ സ്വീകരിച്ചിരുന്ന, ബി.പി.ല്‍ ഉപഭോക്താക്കള്‍ക്കു ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ കോവിഡ് പ്രതിസന്ധി മൂലം ജൂണ്‍ വരെ നീട്ടിയിരുന്നു. ഇത് 30-06-2021 നു അവസാനിക്കുകയാണ്. ഇതുവരെ അപേക്ഷ നല്‍കാത്ത എല്ലാ ബി.പി.ല്‍ ഉപഭോക്താക്കളും അവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉണ്ടെങ്കില്‍ അടച്ച് കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫിസില്‍ 30 നു 5 മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. ഇതിനു ശേഷം വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .നിലവില്‍ വാട്ടര്‍ മീറ്റര്‍ തകരാറുള്ള ഉപഭോക്താക്കളുടെ അപേക്ഷ, തകരാറായ വാട്ടര്‍ മീറ്റര്‍ മാറ്റിവച്ചതിനു ശേഷമേ സ്വീകരിക്കുകയുള്ളൂ.

Leave A Reply

Your email address will not be published.

error: Content is protected !!